/kalakaumudi/media/media_files/2025/12/28/sure-2025-12-28-08-13-32.jpg)
കൊച്ചി : നെടുമ്പാശേരിചെങ്ങമനാട് റോഡിൽ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ചുമട്ടുതൊഴിലാളി മരിച്ചു. എതിർ ദിശയിൽ സഞ്ചരിച്ച സ്കൂട്ടർ യാത്രികരായ യുവാക്കൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തെക്കെ അടുവാശ്ശേരി മടത്തിപ്പറമ്പിൽ പരേതനായ കുട്ടപ്പന്റെ മകൻ എം.കെ. സുരേഷ് (58) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.40-ഓടെയായിരുന്നു അപകടം.
അത്താണിയിൽ നിന്ന് വരികയായിരുന്ന സുരേഷിന്റെ സ്കൂട്ടറും ചെങ്ങമനാട് നിന്ന് വരികയായിരുന്ന യുവാക്കളുടെ സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുരേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടർ യാത്രികരായ ചെങ്ങമനാട് സ്വദേശികൾ ശ്രീകുമാർ, അഭിനവ് എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
തെക്കെ അടുവാശ്ശേരിയിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായിരുന്നു സുരേഷ്. . ഭാര്യ: ഷൈലജ. മക്കൾ: നിതീഷ്, നീതു. മരുമക്കൾ: അശ്വതി, ശ്രീജിത്ത്. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
