തിരുവനന്തപുരം : കേരളത്തിലെ പതിനൊന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്.പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അതി തീവ്രമഴയ്ക്കുളള സാധ്യതയാണ് ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്.ഇന്ന് മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന റെഡ് അലേര്‍ട്ടാണ്.അതിതീവ്രമഴ അപകടങ്ങള്‍ക്ക് കാരണമാകാം .കുറഞ്ഞ സമയംകൊണ്ട് വലിയ മഴ ഉണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത് അങ്ങനെയാണെങ്കില്‍ മലവെളളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും കാരണമാകാം . നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെളളകെട്ടുകള്‍ രൂപപ്പെടാനും സാധ്യതയുണ്ട്.അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമായേക്കാം.പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
അതിതീവ്ര മഴയ്ക്ക് സാധ്യത ; 11 ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട്
അതി തീവ്രമഴയ്ക്കുളള സാധ്യതയാണ് ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്.ഇന്ന് മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന റെഡ് അലേര്‍ട്ടാണ്.
New Update