/kalakaumudi/media/media_files/2025/12/03/himalayan-2025-12-03-13-28-39.jpg)
പത്തനംതിട്ട: രാജ്യത്തിന്റെ ഭൂകമ്പ ദുരന്തസാധ്യതാ ഭൂപടംബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാർഡേഡ്‌സ് (ബിഐഎസ്) പരിഷ്‌കരിച്ചു.
ഇന്ത്യയുടെ 61% പ്രദേശങ്ങളും ചെറുതും വലുതുമായ ഭൂകമ്പങ്ങൾക്കു സാധ്യതയുള്ള പ്രദേശമാണെന്നാണു നിഗമനം. ജനസംഖ്യയുടെ 75% ഈ മേഖലയിലാണ് താമസിക്കുന്നത്.
അതിതീവ്ര ഭൂചലന സാധ്യതയുള്ളപ്രദേശങ്ങളെ സോൺ ആറായി പ്രഖ്യാപിച്ചതിനൊപ്പം ഹിമാലയത്തെക്കൂടി ഇതിൽ ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റം. ഇതോടെ സോണുകളുടെ എണ്ണം അഞ്ചായി.
നേരത്തെ 2 മുതൽ 5 വരെ 4 സോണുകളായാണ് തരം തിരിച്ചിരുന്നത്. പുതിയ പ്രഖ്യാപനം വന്നതോടെ കെട്ടിടങ്ങൾ പാലങ്ങൾ അണക്കെട്ടുകൾ തുടങ്ങിയവയുടെ നിർമ്മാണം ഇനി ഡിസൈൻ കോഡ് ബിഐഎസ് 2025 പ്രകാരമായിരിക്കും.
നേരിയ ചലന സാധ്യതയുള്ള സോൺ രണ്ടിലും മൂന്നിലുമായാണ് പുതിയ ഭൂകമ്പഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം. 4 മുതൽ 6 വരെ ശക്തമായ ഭൂചലനസാധ്യതയുള്ള മേഖലയാണ് ഭൂജ്, തെസ്പൂർ, ശ്രീനഗർ, ഷിംല, ഷില്ലോങ്, ഡാർജിലിങ്, ഡെറാഡൂൺ, ചണ്ഡിഗഡ്, പോർട്ട്‌ബെ്‌ളയർ തുടങ്ങിയവ സോൺ ആറിലാണ്.
കഴിഞ്ഞ 200 വർഷമായി കാര്യമായ ഭൂചലനങ്ങൾ ഉണ്ടാകാത്ത ഹിമാലയത്തിൽ വലിയൊരു ഭൂചലനത്തിനു സാധ്യതയുണ്ടെന്നു ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
