ആലുവ ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ മരിച്ചനിലയില്‍; മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുള്ളതായി സൂചന

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിവരെ ഉണ്ണികൃഷ്ണൻ ഓഫീസില്‍ ജോലിയില്‍ ഉണ്ടായിരുന്നു.

author-image
Rajesh T L
Updated On
New Update
unnikrishnan

ഉണ്ണികൃഷ്ണൻ

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ആലുവ ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ മുപ്പത്തടം സ്വദേശിയായ ഉണ്ണികൃഷ്ണനാണ് മരിച്ചത്കെ. ആലുവ മുഖ്യ തപാല്‍ ഓഫീസിലെ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററാണ്. വെള്ളിയാഴ്ച രാവിലെ പോസ്റ്റ് ഓഫീസിന് സമീപത്തെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ പഴയ ഫയലുകള്‍ സൂക്ഷിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിവരെ ഉണ്ണികൃഷ്ണൻ ഓഫീസില്‍ ജോലിയില്‍ ഉണ്ടായിരുന്നു. പിന്നീട് ഉണ്ണികൃഷ്ണനെ കാണാതാവുകയും ആ വിവരം ഓഫീസിലെ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഓഫീസിൻറെ പരിസരത്തും പോകാന്‍ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

വെള്ളിയാഴ്ച രാവിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലെ പഴയ സ്റ്റോര്‍ മുറിയില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉണ്ണികൃഷ്ണന്റെ മൃതദേഹം കണ്ടെത്തുന്നത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

aluva head post office staff