/kalakaumudi/media/media_files/2025/08/14/jskskdkn-2025-08-14-15-15-40.jpg)
തൃശ്ശൂർ:എഴുത്തുകാരി സനിത പാറാട്ട് സംവിധാനം ചെയ്ത 'നാടകക്കാരെന്റെ പ്രണയിനിക്ക്' ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പ്രകാശനം ആഗസ്റ്റ് 15 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് സംവിധായകൻ റെജിസ് ആൻ്റണി(ഒരു സെക്കൻ്റ് ക്ലാസ് യാത്ര, സ്വർഗം) നിർവഹിക്കും.
കവിയും പത്രാധിപനുമായ പ്രൊഫ. കെ വി രാമകൃഷ്ണൻ,തൃശ്ശൂർ മുൻസിപ്പൽ കൗൺസിലർ അഡ്വ.വില്ലി ജിജോ,കസ്തൂർബാ സ്മാരക വായനശാല പ്രസിഡന്റ് നന്ദകുമാർ ആലത്ത് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.
4 മണിക്ക് കുറ്റുമുക്ക് കസ്തൂർബാ സ്മാരക വായനശാലയിലാണ് പോസ്റ്റർ പ്രകാശനം നടക്കുക