/kalakaumudi/media/media_files/2025/08/26/health-2025-08-26-16-45-47.jpg)
തിരുവനന്തപുരം:മസ്തിഷ്കമരണം സ്ഥിതീകരിക്കുന്നതിനുള്ള നടപടികളിലെ സുതാര്യതയില്ലായ്മ മരണാനന്തര അവയവദാനത്തെ പിന്നോട്ടടിക്കുന്നു.മസ്തിഷ്കമരണം സ്ഥിതീകരിക്കുന്നതിനായി ആറു മണിക്കൂർ ഇടവേളകളിൽ രണ്ടു പരിശോധനകൾ (ആപ്നിയ)നടത്തേണ്ടതുണ്ട് .രോഗി കിടക്കുന്ന ആശുപത്രിയിലെ രണ്ടു ഡോക്ടർമാരെ കൂടാതെ പുറത്തുനിന്നുള്ള രണ്ടു ഡോക്ടർമാരും അടങ്ങുന്ന സംഘമാണ് സ്ഥിതീകരിക്കേണ്ടത് .പുറത്തുനിന്നുള്ള ഒരാൾ സർക്കാർ എംപാനൽ ചെയ്തിട്ടുള്ളയാളാകണമെന്നും വ്യവസ്ഥയുണ്ട് .2017 ൽ ഫെബ്രുവരിയിൽ കൊണ്ടുവന്ന ഈ നിർദ്ദേശം ചില സ്വകാര്യ ആശുപത്രികൾ പാലിക്കുന്നിലെന്നാണ് ആക്ഷേപം .ചികിത്സ നടത്തുന്ന ആശുപത്രിയിലെ ഡോക്ടർമാർതന്നെ മസ്തിഷ്കമരണവും സ്ഥിതീകരിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നു എന്നാണ് ആരോപണം ഉയരുന്നത് .ആശുപത്രി വിലാസം കാണിക്കാതെ ഡോക്ടർമാർ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നമ്പർ ഉള്ള സീൽ മാത്രം പതിച്ചു ഒപ്പുരേഖപ്പെടുത്തുന്നതും സംശയത്തിന് ഇടയാക്കുന്നു .2017 ലെ തന്നെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മസ്തിഷ്കമരണം സ്ഥിതീകരിക്കുന്ന നടപടികൾ വിഡിയോയിൽ ചിത്രീകരിക്കുന്നതും,ഇത് പുറത്തു ആർക്കും പരിശോധനയ്ക്ക് നൽകില്ല .അവയവദാനം ഏകോപിക്കുന്ന സർക്കാർ ഏജൻസി ആയ കെ സോട്ടോയാണ് ഇത് സൂക്ഷിക്കുന്നത് .