'നവീൻ ബാബുവിന്റേത് ആത്മഹത്യ';പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെതിരെ കുടുംബം

നവീൻ ബാബുവിന്റെ ശരീരത്തിൽ പരുക്കുകളില്ലെന്നും തലയോട്ടിക്കും വാരിയെല്ലുകൾക്കും ക്ഷതമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

author-image
Subi
New Update
adm

പത്തനംതിട്ട:കണ്ണൂരിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഡിഎം നവീൻ ബാബുവിന്റേത് ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നവീൻ ബാബുവിന്റെത് തൂങ്ങിമരണം ആണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.നവീൻ ബാബുവിന്റെ ശരീരത്തിൽ പരുക്കുകളില്ലെന്നും തലയോട്ടിക്കും വാരിയെല്ലുകൾക്കും ക്ഷതമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം നവീൻ ബാബുവിന്റെ മൃതദേഹത്തിൽ ഇൻക്വസ്റ്റ് പരിശോധന നടത്തും മുൻപ് തങ്ങളെ അറിയിച്ചില്ലെന്നു വ്യക്തമാക്കി കൊടുംബം രംഗത്ത് വന്നു.

 

ഒക്ടോബര് 15 ന് രാവിലെ 10.45 നും 11.45 നും ഇടയിലാണ് ഇൻക്വസ്റ്റ് നടന്നത്.15 ന് രാത്രി 11 മണിയോടെയാണ് നവീൻ ബാബുവിന്റെ ബന്ധുക്കൾ സ്ഥലത്തെത്തിയത്.ഇൻക്വസ്റ്റ് കഴിഞ്ഞാണ് മരണ വിവരം അറിഞ്ഞതെന്ന് നവീൻ ബാബുവിന്റെ ബന്ധു അനിൽ പി നായർ പറഞ്ഞു.പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ നടത്തരുതെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രമേ നടത്താവൂ എന്ന് കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യവും അംഗീകരിച്ചില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് യാതൊരു അനുമതിയും വാങ്ങിയിരുന്നില്ല. മാത്രമല്ല മൃതദേഹത്തിന്റെ അന്തേരിക അവയവങ്ങൾ പോലും സൂക്ഷിച്ചിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി.

 

നേരത്തെ സിബി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയം കുടുംബം ഉന്നയിച്ചിരുന്നു.എന്നാൽ നവീൻ ബാബു ജീവനൊടുക്കി എന്ന വാദമായിരുന്നു സർക്കാരിന്റേത്.ഇപ്പോൾ നടക്കുന്ന അന്വേഷണം 100 ശതമാനം നീതി പുലർത്തുന്നുണ്ട്. സാഹചര്യത്തിൽ മറ്റൊരു ഏജൻസിയുടെ അന്വേഷണസം ആവശ്യമില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.അതേസമയം കോടതി ആവശ്യപ്പെട്ടാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബി കോടതിയെ അറിയിച്ചിട്ടുണ്ട്.

adm naveen babu