/kalakaumudi/media/media_files/2025/01/22/jZ4em6IofkmCZ9aRTBHm.jpg)
knife attack
തിരുവനന്തപുരം: ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കള്‍ തമ്മിലടിച്ചു. പിന്നാലെ യുവാവിന് വെട്ടേറ്റു. പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണം ബിഎസ് ഭവനില്‍ ഇരുപത്തെട്ടുകാരനായ ശരത് (28) നാണ് ഇന്നലെ പുലര്‍ച്ച വെട്ടേറ്റത്.
ഇടത് ഉപ്പൂറ്റിയില്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശരത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സുഹൃത്ത് അണ്ടൂര്‍ക്കോണം സ്വദേശി വിപിനെ പോത്തന്‍കോഡ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ശരത് പോത്തന്‍കോട് പൊലിസിന് നല്‍കിയ മൊഴി പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യപാനത്തിനിടെ ഭാര്യയുമായുണ്ടായ തര്‍ക്കങ്ങളുടെ കാര്യം പറയുകയും വിപിന്റെ ഭാര്യയുമായി ശരത്തിന് ബന്ധമുണ്ടെന്നാരോപിച്ചാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നും പൊലീസ് പറയുന്നു.
രണ്ടുപേരും പോത്തന്‍കോട് സ്റ്റേഷനില്‍ വിവിധ കേസുകളില്‍ പ്രതികളായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.