/kalakaumudi/media/media_files/2025/12/18/saranam-2025-12-18-11-44-01.jpg)
മലപ്പുറം: പോറ്റിയെ കേറ്റിയെ ഗാനത്തിൽ മതവികാരം വ്രണപ്പെട്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത് കപടവിശ്വാസിയാളാണെന്നു പാട്ടിന്റെ അണിയറ പ്രവർത്തകർ.
ഗാനം വിവാദമാവുകയും നിയമ നടപടികൾ ഉൾപ്പെടെ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ തൽക്കാലും പാട്ട് ആലപിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുകയാണെന്നും പാട്ടിന് പിന്നിൽ പ്രവർത്തിച്ച ജി.പി. കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ് മലപ്പുറം, ഹനീഫ മുടിക്കോട് സുബൈർ പന്തല്ലൂർ എന്നിവർ പ്രതികരിച്ചു.
വിമർശനങ്ങൾ ഉൾക്കൊള്ളുന്നു. വിശ്വാസികളെ വ്രണപ്പെടുത്തുന്ന വരികളില്ല. എന്നാൽ ചിലവരികൾ പലർക്കും വ്രണപ്പെടും, അവരാണ് വിശ്വാസികളായി ചമഞ്ഞ് രംഗത്തെത്തിയത്. ഇതൊരുതെരഞ്ഞെടുപ്പ് ഗാനമാണ്.
30 വർഷമായി രാഷ്ട്രീയ ഗാന രംഗത്ത് പ്രവർത്തിക്കുന്നവരാണ് തങ്ങൾ.
ആരെയും വ്രണപ്പെടുത്താനല്ല, പാട്ട് തയ്യാറാക്കിയത്, സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളാണ് പാട്ടിൽ പറഞ്ഞത്.
വിശ്വാസികൾക്കൊപ്പം ചേർന്നാണ് പാട്ട് തയ്യാറാക്കിയത്.
പാടുന്നതിൽ ഭയമില്ല, എന്നാൽ പാട്ട് ആലപിക്കുന്നതിൽ നിന്നും തൽക്കാലം വിട്ടു നിൽക്കുകയാണ് എന്നും അണിയറ പ്രവർത്തകർ പറഞ്ഞു.
ബുധനാഴ്ച വൈകീട്ടാണ് 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സൈബർ പൊലീസ് കേസ് എടുത്തത്.
ഗാനരചയിതാവിനും ഗായകനും ഉൾപ്പടെ നാലുപേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. പാട്ട് തയ്യാറാക്കിയ മുഴുവൻ പേരും കേസിൽ പ്രതികളാക്കി.
ഇന്റർനെറ്റ് മാധ്യമം വഴിയും നേരിട്ടും പൊതുജനങ്ങൾക്കിടയിലും വിശ്വാസി സമൂഹത്തിനിടയിലും മതവികാരത്തെ അപമാനിക്കും വിധം മനപൂർവം കരുതലോടെ അയപ്പ ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചുവെന്ന് എഫ് ഐ ആറിൽ പറയുന്നു.
ഗാനം വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നൽകിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
