''കോൺഗ്രസിൽ വിവേചനം ന‌ടപ്പാക്കുന്നത് പവർഗ്രൂപ്പ്,വി.ഡി. സതീശൻ എന്നെ അപമാനിച്ചതിന് കൈയും കണക്കുമില്ല'': സിമി റോസ്ബെൽ ജോൺ

വി ഡി സതീശന്റെ നേതൃത്വത്തിൽ കോൺഗ്രസിൽ പവർഗ്രൂപ്പുണ്ടെന്നും പദവികൾ അർഹരായിട്ടുള്ള വനിതകൾക്ക് നീതി ലഭിക്കുന്നില്ലെന്നും സിമി റോസ്ബെൽ തുറന്നടിച്ചു.

author-image
Greeshma Rakesh
New Update
power-group-in-congress-simi-rosebell-against-opposition-leader-vd-satheesan

simi rosebell against opposition leader vd satheesan

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് സിമി റോസ്ബെൽജോൺ രം​ഗത്ത്. വി ഡി സതീശന്റെ നേതൃത്വത്തിൽ കോൺഗ്രസിൽ പവർഗ്രൂപ്പുണ്ടെന്നും പദവികൾ അർഹരായിട്ടുള്ള വനിതകൾക്ക് നീതി ലഭിക്കുന്നില്ലെന്നും സിമി റോസ്ബെൽ തുറന്നടിച്ചു.വിവേചനങ്ങൾ ന‌ടപ്പിലാക്കുന്നത് പ്രതിപക്ഷനേതാവ‌‌‌ടക്കമുള്ള സംസ്ഥാന കോൺഗ്രസിലെ പവർഗ്രൂപ്പാണെന്നും സിമി വിമർശിച്ചു. ഹൈബി ഈഡൻ എംപിയും വിനോദ് എംഎൽഎയും ദീപ്തി മേരി വർഗീസും തന്നെ തടയാൻ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചതിന് കൈയും കണക്കുമില്ലെന്നും സിമി പറഞ്ഞു. പിഎസ് സി അംഗത്വം ലഭിച്ചതല്ലേ, ഇനി വീട്ടിലിരിക്കട്ടെ എന്നാണ് പ്രതിപക്ഷ നേതാവ് തന്നോട് പറഞ്ഞത്. സൗഭാഗ്യങ്ങൾ വേണ്ടെന്നും വച്ചും ഏറെ ത്യാഗം സഹിച്ചുമാണ് ഈ പാർട്ടിയിൽ പ്രവർത്തിച്ചത്. അതിന് അദ്ദേഹത്തിന്റെ ആട്ടും തുപ്പും സഹിക്കാൻ മാത്രം അധപതിച്ചിട്ടില്ലെന്നും സിമി റോസ്ബെൽ പറയുന്നു. അദ്ദേഹം വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളതിന്റെ പത്തിരട്ടി താൻ പ്രവർത്തിച്ചിട്ടുണ്ട്. സുഹൃത്തായ ഒരു മാധ്യമപ്രവർത്തകനോട്, അവരൊക്കെ റിട്ടയറായില്ലേ,, വിസ്മൃതിയിലായില്ലേ എന്നാണ് തന്നെ കുറിച്ച് പറഞ്ഞത്.

ഹേമാ കമ്മിറ്റി മോഡൽ കമ്മിറ്റി രാഷ്ടീയത്തിലും കൊണ്ടുവരണം. അവസരം കിട്ടാൻ ചിലയാളുടെ ഗുഡ്ബുക്കിൽ ഇടംപിടിക്കേണ്ട അവസ്ഥയാണ്. കോൺഗ്രസിൽ വിവേചനം ന‌ടപ്പാക്കുന്നത് പവർഗ്രൂപ്പ് . ഈ വിവേചനങ്ങൾ ന‌ടപ്പിലാക്കുന്നത് പ്രതിപക്ഷനേതാവ‌‌‌ടക്കമുള്ള സംസ്ഥാന കോൺഗ്രസിലെ പവർഗ്രൂപ്പാണ്. കഴിവോ പ്രവർത്തനപരിചയോ ഇല്ലാത്ത സ്ത്രീകൾക്ക് ഈ സ്വാധീനത്തിന്റെ പുറത്ത് ഇപ്പോൾ അവസരം നൽകുന്നു. ജെബി മേത്തർ , ദീപ്തി മേരി വർഗീസ് എന്നിവർ അർഹതയില്ലാതെ അവസരങ്ങൾ നേടിയത് ഈ സ്വാധീനവും ബന്ധങ്ങളും മൂലമാണന്നും സിമി റോസ് ബൽ ജോൺ ആരോപിച്ചു.

മോശപ്പെ‌ട്ട അനുഭവങ്ങൾ ഉണ്ടായതായി കോൺഗ്രസിലെ പല സ്ത്രീകളും തന്നോട് പറഞ്ഞിട്ടുണ്ട്. ഒറ്റക്ക് പോകുന്ന സത്രീകളോട് മോശമായി പെരുമാറുന്ന സാഹചര്യമാണ് ഇപ്പോൾ കോൺഗ്രസിൽ ഉള്ളത്. പ്രതിപക്ഷ നേതവ് വി ഡി സതീശനെതിരെയും സിമി റോസ്ബെൽ ജോണിന്റ ഗുരുതര ആരോപണം. പ്രീതിപ്പെടുത്താൻ നടക്കാത്തതുകൊണ്ട് താൻ പ്രതിപക്ഷനേതാവിന്റെ ഗുഡ് ബുക്കിൽ ഇല്ല. അവസരം നിഷേധിക്കുകയും തന്നെ പരസ്യമായി പലതവണ അപമാനിക്കുകയും ചെയ്തിട്ടുണ്ട്.- സിമി റോസ്ബെൽ പറഞ്ഞു.

 

congress kerala kpcc vd satheesan simi rosebell