/kalakaumudi/media/media_files/2025/08/04/kseb-circular-2025-08-04-17-13-53.jpg)
തിരുവനന്തപുരം : വൈദ്യുത ലൈനുകളുടെ സുരക്ഷാ പരിശോധന ഓവര്‍സീയര്‍മാര്‍ ഈ മാസം 31ന് മുന്‍പു പൂര്‍ത്തിയാ ക്കണമെന്നു കെഎസ്ഇബി.11, 22, 33 കെവി ലൈനുകളുടെയും വിതരണ ട്രാന്‍സ്ഫോമറുകളുടെയും പരിശോധന സെപ്റ്റംബര്‍ 30ന് മുന്‍പ് സബ് എന്‍ജിനീയര്‍മാര്‍ പൂര്‍ത്തിയാക്കണം.ഓരോ ദിവസത്തെയും പരിശോധന പട്രോളിങ് റജിസ്റ്ററില്‍ രേഖപ്പെടുത്തി മുന്‍ഗണനാടിസ്ഥാനത്തില്‍ അപാകതകള്‍ പരിഹരിക്കണമെന്നും കെഎസ്ഇബി സിഎംഡിയുടെ നിര്‍ദേശപ്രകാരം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പരിശോധനയുടെ വിശദാംശങ്ങള്‍ ദിവസേന റജിസ്റ്ററില്‍ രേഖപ്പെടുത്തി, അസിസ്റ്റന്റ് എന്‍ജിനീയറെ ബോധ്യപ്പെടുത്തിയിരിക്കണം. പരിശോധിച്ച ലൈനിന്റെ നീളം,ട്രാന്‍സ്ഫോമറിന്റെ എണ്ണം, കണ്ടെത്തിയ അപാകതകള്‍, അതു പരിഹരിക്കാന്‍ ചെയ്യേണ്ട ജോലികളുടെ മുന്‍ഗണന, പരിശോധിച്ച തീയതി തുടങ്ങിയ വിവരങ്ങളുണ്ടാകണം. മുന്‍ഗണന നിശ്ചയിച്ച് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോലികള്‍ പൂര്‍ത്തിയാക്കണം.
വൈദ്യുതലൈനില്‍നിന്നും പോസ്റ്റ് ഒടിഞ്ഞുവീണും ഉള്‍പ്പെടെ നിരവധി അപകടങ്ങള്‍ തുടര്‍ച്ചയായ സാഹചര്യത്തിലാണു സംസ്ഥാനത്തു വ്യാപക പരിശോധനയ്ക്കു നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ മാസം 31ന് ആദ്യഘട്ട പരിശോധന പൂര്‍ ത്തിയാക്കണമെന്നു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കുപോലും ജീവനക്കാരെ നിയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് തീയതി നീട്ടിനല്‍കിയത്.