അതിശക്തമായ ഇടി മിന്നൽ :  തൃശൂരിൽ അഞ്ചു വീടുകളിൽ ഗൃഹോപകരണങ്ങൾ കത്തി

ഇലക്ട്രിക്കൽ സംവിധാനങ്ങളും ഗൃഹോപകരണങ്ങളും  കത്തി നശിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഇടിമിന്നലിൽ ആർക്കും ആളപായം ഇല്ലെന്നാണ് വിവരം

author-image
Anitha
New Update
yshaa

തൃശൂർ: ശക്തമായ ഇടിമിന്നലിനെ തുടർന്ന് മുണ്ടൂർ പഴമുക്കിൽ വീടുകളിൽ വൻ നാശനഷ്ടം. ഇലക്ട്രിക്കൽ സംവിധാനങ്ങളും ഗൃഹോപകരണങ്ങളും  കത്തി നശിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.

ഇടിമിന്നലിൽ അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങൾ കത്തുകയായിരുന്നു. ഇടിമിന്നലിൽ ആർക്കും ആളപായം ഇല്ലെന്നാണ് വിവരം. ഒറുവിൽ വീട്ടിൽ ഭവ്യൻ, പാറപ്പുറത്ത് വീട്ടിൽ ശ്രീധരൻ, കൊള്ളന്നൂർ തറയിൽ വീട്ടിൽ സിൻ്റോ, തുടങ്ങിയവരുടെ വീടുകളിലാണ് വലിയ നാശം ഉണ്ടായത്. 

heavy rain thrissur thunder storm