പിപി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയേക്കും

കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിൻറെ സമ്മർദ്ദം ഉണ്ടെന്നാണ് സൂചന.

author-image
Anagha Rajeev
New Update
pp-divya

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യ ഇന്ന്  അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയേക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിൻറെ സമ്മർദ്ദം ഉണ്ടെന്നാണ് സൂചന. അതേസമയം ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക.

pp divya