'പാർട്ടി നടപടി അംഗീകരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണം’; പി പി ദിവ്യ

ആദ്യമിട്ട കുറിപ്പിൽ പാർട്ടി നടപടി അംഗീകരിക്കുന്നു എന്ന വരി ഇല്ലായിരുന്നു. ഇത് പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു. 

author-image
Vishnupriya
New Update
vi

കണ്ണൂർ: എഡിഎമ്മിന്റെ മരണത്തെ തുടർന്നുള്ള സംഭവ വികാസത്തിൽ തനിക്ക് പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്ന് പി.പി. ദിവ്യ. പാർട്ടി നടപടിയിൽ ദിവ്യയ്ക്ക് അതൃപ്തി എന്ന മാധ്യമ വാർത്തയ്ക്ക് പിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. മറ്റ് വ്യാഖ്യാനങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും വ്യാജ പ്രചാരണങ്ങൾ തള്ളണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പാർട്ടി നടപടി അംഗീകരിക്കുന്നുവെന്നും ദിവ്യ പറയുന്നുണ്ട്. അതേസമയം, ആദ്യമിട്ട കുറിപ്പിൽ പാർട്ടി നടപടി അംഗീകരിക്കുന്നു എന്ന വരി ഇല്ലായിരുന്നു. ഇത് പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എന്റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എന്റെ അഭിപ്രായമല്ല. അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ല. മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ  തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല .

ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത്  തുടരും, എന്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർഥിക്കുന്നു .

adm naveen babu pp divya