/kalakaumudi/media/media_files/2025/12/16/prasad-2025-12-16-16-24-28.jpg)
കോട്ടയം: കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (കെപിപിഎൽ) മനേജിങ് ഡയറക്ടറായി പ്രസാദ് ബാലകൃഷ്ണൻ നായരെ നിയമിച്ചു.
കോട്ടയം കറുകച്ചാൽ സ്വദേശിയായ ഇദ്ദേഹം കെപിപിഎൽ സ്‌പെഷ്യൽ ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു .
മാനുഫാക്ചറിങ് പ്രോജക്ട് മാനേജ്‌മെന്റ് ടെക്‌നോളജി മാനേജ്‌മെന്റ് എന്നീ മേഖലകളിലടക്കം 35വർഷത്തിലധികം പ്രവൃത്തി പരിചയമുണ്ട് ഇദ്ദേഹത്തിന്.
പ്രവർത്തനം നിലച്ചിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഫാക്ടറി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചതിനെത്തുടർന്ന് 2021 ലാണ് കമ്പനിയുടെ സ്‌പെഷ്യൽ ഓഫീസറായി പ്രസാദ് ബാലകൃഷ്ണൻനായർ നിയമിതനായത്.
ലാഭകരമായ നിലനിൽപ് ദീർഘകാലാടിസ്ഥാനത്തിൽ ഉറപ്പുവരുത്താനാണ് കെപിപിഎൽ ലക്ഷ്യമിടുന്നതെന്ന് പ്രസാദ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
