തനിക്ക് രണ്ട് ഒപ്പുകളുണ്ടെന്ന് പ്രശാന്തന്‍; പരാതിയില്‍ ഉറച്ചുതന്നെ

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പരാതിക്കാരനായ പ്രശാന്തനെ വീണ്ടും വിളിച്ചുവരുത്തി അന്വേഷണസംഘം മൊഴിയെടുത്തു. പരാതിയില്‍ ഒപ്പിട്ടതു താന്‍ തന്നെയാണെന്ന് പ്രശാന്തന്‍ മാധ്യമങ്ങളോടും പറഞ്ഞു.

author-image
Prana
New Update
prasanthan

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പരാതിക്കാരനായ പ്രശാന്തനെ വീണ്ടും വിളിച്ചുവരുത്തി അന്വേഷണസംഘം മൊഴിയെടുത്തു. തനിക്ക് രണ്ട് ഒപ്പുകളുണ്ടെന്നും രണ്ടും തന്റേതാണെന്നും പ്രശാന്തന്‍ പോലീസിനോട് പറഞ്ഞു. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഒപ്പിട്ടതു താന്‍ തന്നെയാണെന്ന് പ്രശാന്തന്‍ മാധ്യമങ്ങളോടും പറഞ്ഞു.
പെട്രോള്‍ പമ്പ് എന്‍ഒസിക്ക് വേണ്ടി നല്‍കിയ അപേക്ഷയിലെ ഒപ്പും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ ഒപ്പും വ്യത്യസ്തമായത് സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നതാണ്. എന്നാല്‍ ആ രണ്ട് ഒപ്പുകളും തന്റേത് തന്നെയാണെന്നാണ് പ്രശാന്തന്‍ പറയുന്നത്. ഒപ്പുകള്‍ തമ്മില്‍ വ്യത്യാസമുള്ളതുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നത് വ്യാജമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനിടെയാണ് രണ്ട് ഒപ്പും തന്റേത് തന്നെയാണെന്ന് പ്രശാന്തന്‍ വാദിക്കുന്നത്. മുഖ്യമന്ത്രിക്ക് പരാതിനല്‍കിയിരുന്നുവെന്നും പ്രശാന്തന്‍ പറയുന്നു.
പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതിനുവേണ്ടി എഡിഎം നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നാണ് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് അയച്ചുവെന്ന പറയപ്പെടുന്ന പരാതിയില്‍ പറഞ്ഞിരുന്നത്. ഈ വാദത്തില്‍ പ്രശാന്തന്‍ ഉറച്ച് നില്‍ക്കുകയാണ്.

 

adm naveen babu Investigation kannur