കോഴിക്കോട്- വയനാട് തുരങ്ക പാത: 5000 കോടിയുടെ ആവശ്യപ്പെട്ട് കേരളം

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ച മൂലധന നിക്ഷേപ വായ്പാ പദ്ധതിയില്‍നിന്ന് കേരളത്തിന് സഹായമൊന്നും ലഭിച്ചിട്ടുമില്ല എന്നതും പരിഗണിക്കണം.

author-image
Prana
New Update
പ്രതീകാത്മക ചിത്രം

pre budget 2024

Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്- വയനാട് തുരങ്ക പാത: 5000 കോടിയുടെ ആവശ്യപ്പെട്ട് കേരളം. മൂലധന നിക്ഷേപ മേഖലയില്‍ കേരളം ഗണ്യമായ മുന്നേറ്റമാണ് നടത്തുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ നിര്‍ണായ പങ്ക് വഹിക്കാന്‍ ഉതകുമെന്ന് പ്രതീക്ഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെയും തുറമുഖ മേഖലയുടെയും വികസനത്തിന് സംസ്ഥാനത്തിന്റെ ഭാഗമായി വലിയ തുക മുടക്കേണ്ടതുണ്ട്. അതിനാല്‍ കേന്ദ്ര ബജറ്റില്‍ 5000 കോടി രൂപയുടെ 'വിസല്‍ പാക്കേജ്' പ്രഖ്യാപിക്കണം.
കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെ നിര്‍മ്മാണം ഉള്‍പ്പെടെ പദ്ധതികള്‍ക്കായും അടിയന്തിരമായി 5000 കോടി രൂപ വേണം. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ച മൂലധന നിക്ഷേപ വായ്പാ പദ്ധതിയില്‍നിന്ന് കേരളത്തിന് സഹായമൊന്നും ലഭിച്ചിട്ടുമില്ല എന്നതും പരിഗണിക്കണം.

pre budget 2024