/kalakaumudi/media/media_files/2024/11/09/c8tCHF2mNXG6T81mR6LQ.jpeg)
ആലപ്പുഴ: നിർമാണത്തിലിരുന്ന ഓടയിലേക്ക് ​ഗർഭിണി വീണു. ആലപ്പുഴ നഗരത്തിൽ ഇന്ദിരാജംഗ്‌ഷന് സമീപത്താണ് സംഭവം. കൃത്യമായി മൂടാതെ അലക്ഷ്യമായി ഉപേക്ഷിച്ച ഓടയിലേക്കാണ് ഇവർ വീണത്. തലനാരിഴയ്ക്കാണ് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ഓടയ്ക്കായി കുഴിച്ചിട്ട ഭാ​ഗത്ത് അപകട സൂചന നൽകുന്ന സൈൻ ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ആറാം തീയതി രാത്രി ഏഴരക്കാണ് സംഭവമുണ്ടായത്. ആറ് മാസത്തിലേറെയായി ഈ ഓടയുടെ നിർമാണം ആരംഭിച്ചിട്ടെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇപ്പോൾ ഓടനിർമ്മാണം ഏതാണ്ട് നിലച്ച മട്ടാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ആളുകൾക്ക് കടന്നു പോകാൻ പലകകൾ മാത്രമാണ് ഇവിടെ നിരത്തിയിട്ടിരിക്കുന്നത്. വീണതിനെ തുടർന്ന് യുവതി ഭയപ്പെട്ടിരുന്നു.