/kalakaumudi/media/media_files/2025/07/03/ei6i5wr19211-2025-07-03-10-39-35.jpg)
കൊല്ലം : നീണ്ടകര ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ് (ഐ.ആര്‍.ഇ.എല്‍) അനുവദിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. നീണ്ടകര താലൂക്ക് ആശുപത്രിയില്‍ എത്തുന്ന ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് തൃപ്തികരമായ സേവനം നല്‍കുന്നതിന് പര്യാപ്തമായ സൗകര്യമില്ലാത്ത സാഹചര്യത്തില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുവാന്‍ ഐ.ആര്‍.ഇ യില്‍ നിന്ന് ഫണ്ട് അനുവദിക്കണമെന്ന് എം.പി എന്ന നിലയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഡയാലിസിസ് യൂണിറ്റും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി ഒരു കോടി രൂപ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ.ആര്‍.ഇ.എല്‍ അനുവദിച്ചത്. നിലവിലുള്ള നടപടിക്രമങ്ങള്‍ പാലിച്ച് ഡയാലിസിസ് യൂണിറ്റും അനുബന്ധ ഉപകരണങ്ങളും വാങ്ങുവാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നീണ്ടകര താലൂക്ക് ആശുപത്രി സൂപ്രണ്ട് എത്രയും പെട്ടെന്ന് ഡയാലിസിസ് യൂണിറ്റും അനുബന്ധ ഉപകരണങ്ങളും വാങ്ങി പ്രവര്‍ത്തനം ആരംഭിച്ച് രോഗികള്‍ക്ക് സേവനം നല്‍കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.