നിയമസഭയില്‍ മല്‍സരിക്കാനുള്ള എന്‍ കെ പ്രേമചന്ദ്രന്റെ നീക്കത്തിനെതിരെ ഷിബുബേബിജോണ്‍

വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ നീക്കത്തിനെതിരെ ആര്‍എസ്പിയില്‍ പൊട്ടിത്തെറി. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബുബേബിജോണാണ് പ്രേമചന്ദ്രന്റെ ഈ നീക്കത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

author-image
Sreekumar N
New Update
shibu baby john

 

ശ്രീകുമാര്‍ മനയില്‍ 

വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ നീക്കത്തിനെതിരെ ആര്‍എസ്പിയില്‍ പൊട്ടിത്തെറി. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി  ഷിബുബേബിജോണാണ്  പ്രേമചന്ദ്രന്റെ ഈ നീക്കത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.  കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തി ജയിക്കാവുന്ന ഒരു  നിയമസഭാ സീറ്റ് തരപ്പെടുത്താനാണ്  ഇപ്പോള്‍ പ്രേമചന്ദ്രന്‍ ശ്രമിക്കുന്നതെന്നാണ്   പറയപ്പെടുന്നത്്്  ചവറ സീറ്റില്‍ മല്‍സരിക്കാന്‍ താനില്ലന്നും കൊല്ലം സീറ്റ് നല്‍കണമെന്നും ഷിബുബേബി ജോണ്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടാനാരിക്കെയാണ്  പ്രേമചന്ദ്രന്റെ ഈ നീക്കം.

2026 ല്‍  യുഡിഎഫ് ഭരണത്തിലെത്തുമെന്ന  പ്രതീക്ഷയിലാണ് ഇരുവരും  ജയിക്കാന്‍ കഴിയുന്ന നിയമസഭാ സീറ്റിനായി  പോരടിക്കുന്നത്.    ഷിബുവിനെക്കാള്‍ സീനിയര്‍ ആയ , രാഷ്ട്രീയത്തില്‍ ഇമേജുള്ള പ്രേമചന്ദ്രന്‍മല്‍സരിക്കുകയും ജയിക്കുകയും ചെയ്യുന്ന പക്ഷം യുഡിഎഫിന് അധികാരം കിട്ടിയില്‍ അദ്ദേഹമായിരിക്കും മന്ത്രി. ഇത് മനസിലാക്കിയാണ്  പ്രേമചന്ദ്രന്റെ നീക്കത്തിന് തടയിടാന്‍ ഷിബു ബേബി ജോണ്‍ യത്‌നിക്കുന്നത്.

കേരളത്തില്‍ നിന്നും എംപിമാരില്‍ ശശി തരൂര്‍ കഴിഞ്ഞാല്‍ ഒരു പക്ഷെ ഏറ്റവും പ്രഗല്‍ഭനായി എണ്ണപ്പെടുന്നയാളാണ് പ്രേമചന്ദ്രന്‍. പക്ഷെ ലോക്‌സഭയില്‍ പോയി കേവലം എംപിയായിരിക്കുന്നതിനെക്കാള്‍ അദ്ദേഹം ഇഷ്ടപ്പെടുന്നത് കേരളത്തില്‍ മന്ത്രിയായിരിക്കാനാണ്. അധികാരം  ലഭിക്കുന്നിടത്ത് മാത്രമേ പ്രേമചന്ദ്രന്‍ നില്‍ക്കൂവെന്ന ആരോപണം പണ്ടും അദ്ദേഹത്തിനെതിരെയുണ്ട്.  പ്രേമചന്ദ്രന്‍  കൊല്ലം  ലോക്‌സഭാ സീറ്റൊഴിഞ്ഞാല്‍ അത് സിപിഎം പിടിച്ചെടുക്കുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ട് ഒഴിയുന്ന കാര്യം കോണ്‍ഗ്രസിന് സമ്മതമാകില്ലന്ന സൂചനയുമുണ്ട്. 

അങ്ങിനെ വരുന്ന പക്ഷം കോണ്‍ഗ്രസ് ഒരിക്കലും ജയിക്കില്ലാത്ത  പുനലൂര്‍ പോലുള്ള സീറ്റ് ചോദിക്കാനാണ് പ്രേമചന്ദ്രന്‍ ശ്രമിക്കുന്നത്.  കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പുനലൂര്‍ അസംബ്‌ളി നിയോജകമണ്ഡലത്തില്‍   പ്രേമചന്ദ്രന് വലിയ ഭൂരിപക്ഷം ലഭിച്ചിരുന്നു. അത് കൊണ്ട് താന്‍ അവിടെ നിന്നാല്‍ ജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.   എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ട് പോലുമില്ലന്നാണ്  പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന.