സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിന്റെ പ്രീമിയം കുത്തനെ കൂട്ടി

ഒരു വർഷം 8237 രൂപയും ജിഎസ്ടിയും ആയിരിക്കും പ്രീമിയം തുകയായി നൽകേണ്ടി വരും.അടുത്തമാസം ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.ഈ തീരുമാനത്തെ നിയമപരമായി നേരിടാനാണ് സംഘടനകളുടെ നീക്കം  

author-image
Devina
New Update
medi sep

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്പിന്റെ' പ്രീമിയം തുക വർധിപ്പിച്ചു.

നിലവിൽ പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം 810 രൂപയാക്കിയാണ് ഉയർത്തിയത്.

ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന ധനകാര്യ വകുപ്പ് പുറത്തിറക്കി.310 രൂപയാണ് ഒരുമാസം വർധിക്കുക.

ഒരു വർഷം 8237 രൂപയും ജിഎസ്ടിയും ആയിരിക്കും പ്രീമിയം തുകയായി നൽകേണ്ടി വരും

 അടുത്തമാസം ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

സർക്കാർ ജീവനക്കാരിൽ നിന്ന് ഈ മാസത്തെ ശമ്പളം മുതൽ പുതുക്കിയ പ്രീമിയം തുക ഈടാക്കി തുടങ്ങും.

തീരുമാനത്തിന് എതിരെ സർവീസ് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഈ തീരുമാനത്തെ നിയമപരമായി നേരിടാനാണ് സംഘടനകളുടെ നീക്കം.

 സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ജീവനക്കാർക്കും പെൻഷൻകാർക്കും അധിക ബാധ്യത വരുത്തുന്നതാണ് ഈ നടപടിയെന്ന് ഇവർ ആരോപിക്കുന്നു.