ഫെബ്രുവരി 20 ന് റഷ്യയിൽ നടത്തുന്ന ലോകമതപാർലമെന്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

ആലുവ സർവമത സമ്മേളന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 20 ന് റഷ്യയിൽ നടത്തുന്ന ലോകമതപാർലമെന്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

author-image
Devina
New Update
sivagu

ശിവഗിരി: ആലുവ സർവമത സമ്മേളന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 20 ന് റഷ്യയിൽ നടത്തുന്ന ലോകമതപാർലമെന്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

മോസ്‌കോയിലെ ഇന്ത്യൻ എംബസി ജെ.എൻ.സി.സി. മോസ്‌കോ, ഓൾ മോസ്‌കോ മലയാളി അസോസിയേഷൻ, ഇസ്‌കോൺ തുടങ്ങിയവയുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ മോസ്‌കോ കുസിനെൻസ്ട്രീറ്റിലെ കൺസെർട്ട് ഹാളിലാണ് ലോകമത പാർലമെന്റ് സംഘടിപ്പിക്കുന്നത്.

 പങ്കെടുക്കാൻ താത്പര്യമുള്ള 10 ന് മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് ലോകമത പാർലമെന്റ് റഷ്യൻ എഡിഷൻ ഇവന്റ് ഓർഗനൈസിങ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അറിയിച്ചു. ഫോൺ: 7907111500