ലോക്ഭവനിലെ ആദ്യ അതിഥിയായി രാഷ്ട്രപതി ദ്രൗപതി മുർമു

 ബുധനാഴ്ച നാവികസേന ദിനാഘോഷത്തിലെ മുഖ്യാതിഥിയായി എത്തുന്ന രാഷ്ട്രപതി താമസിക്കുന്നത് ലോക്ഭവനിൽ ആയിരിക്കും.രാജ്യത്തെ രാജ്ഭവനുകൾ  എല്ലാം പേരുമാറ്റിയതിനുശേഷം രാഷ്ട്രപതി താമസിക്കുന്ന ആദ്യ ലോക്ഭവൻ കേരളത്തിലേതാണ്.

author-image
Devina
New Update
droupathiiiiiiiiiiiiiiiiiii

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ  എന്ന പേര് മാറ്റി ലോക്ഭവൻ എന്നാക്കിയതിനുശേഷം ആദ്യമായി താമസിക്കാനെത്തുന്നത്  രാഷ്ട്രപതി ദ്രൗപതി മുർമു ആണ്.

ഗവർണർ രാജേന്ദ്ര ആർലേക്കർ രാജ്ഭവൻ എന്ന പേര് മാറ്റി ലോക്ഭവൻ എന്നാക്കി ഇന്ന് വിജ്ഞാപനമിറക്കും.

അതിനുശേഷം ഇവിടുത്തെ ബോർഡുകൾ എല്ലാം രാജ്ഭവൻ മാറ്റി ലോക്ഭവൻ എന്നാക്കും.

 ബുധനാഴ്ച നാവികസേന ദിനാഘോഷത്തിലെ മുഖ്യാതിഥിയായി എത്തുന്ന രാഷ്ട്രപതി താമസിക്കുന്നത് ലോക്ഭവനിൽ ആയിരിക്കും.


രാജ്യത്തെ രാജ്ഭവനുകൾ  എല്ലാം പേരുമാറ്റിയതിനുശേഷം രാഷ്ട്രപതി താമസിക്കുന്ന ആദ്യ ലോക്ഭവൻ കേരളത്തിലേതാണ്.

രാജ്ഭവനിൽ ഏറ്റവുമൊടുവിൽ താമസിച്ച അതിഥി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനാണ്.