/kalakaumudi/media/media_files/2025/10/22/murumu3-2025-10-22-07-56-29.jpg)
സന്നിധാനം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍ എത്തും. 7.25ന് രാജ് ഭവനില്‍ നിന്ന് പുറപ്പെട്ടു. ഹെലികോപ്റ്ററിലാണ് ശബരിമലയിലേക്കുള്ള യാത്ര. 9 മണിയോടെ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ ഇറങ്ങും.
തുടര്‍ന്ന് റോഡ് മാര്‍ഗം പമ്പയിലേക്ക് യാത്ര തിരിക്കും. നേരത്തേ നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പമ്പയില്‍ എത്തുന്ന രാഷ്ട്രപതി കെട്ടുനിറച്ച ശേഷം പ്രത്യേക വാഹനത്തിലായിരിക്കും സന്നിധാനത്തേക്ക് തിരിക്കുക. തുടര്‍ന്ന് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദര്‍ശിക്കും.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും പത്‌നിയും ദേവസ്വം മന്ത്രി വി എന്‍ വാസവനും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.
11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. ദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.20 ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ എത്തി വിശ്രമിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
