രാഷ്ട്രപതി ഈ മാസം 22ന് ശബരിമലയിലേക്ക്

22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകീട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക.

author-image
Biju
New Update
murmu

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും.

22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകീട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക.

ഒക്ടോബര്‍ 16നാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. ആഗോള അയ്യപ്പ സംഗമ വേദിയില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിന് എത്തുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്.

നേരത്തെ, മേയ് മാസത്തില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ രാഷ്ട്രപതി സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു.