/kalakaumudi/media/media_files/2025/12/02/indian-navy-2025-12-02-14-00-04.jpg)
തിരുവനന്തപുരം: ശംഖുമുഖത്ത് നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ ഉദ്ഘാടനത്തിനായി രാഷ്ട്രപതി ദ്രൗപതിമുഖമു നാളെ വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തും.
ടെക്‌നിക്കൽ ഏരിയയിൽ ഗവർണറും മുഖ്യമന്ത്രിയും നാവികസേനയുടെ ഉയർന്ന ഉദ്യോഗസ്ഥരും ചേർന്ന് രാഷ്ട്രപതിയെ സ്വീകരിക്കും.
തുടർന്ന് ശംഖുമുഖത്തേക്കു പോകുന്ന രാഷ്ട്രപതി നാവികസേനയുടെ പ്രകടനങ്ങൾ നോക്കികാണും. 4.30 ന് ആണ് ഉദ്ഘാടനം.
അതിനുശേഷം രാഷ്ട്രപതി 6.30 ന് നാവികസേന ഒരുക്കിയിരിക്കുന്ന ലഘുസൽക്കാരത്തിൽ പങ്കെടുത്തശേഷം 7.50 ന് ലോക്ഭവനിലേക്ക് തിരിക്കും.
ലോക്ഭവനിലാണ് രാഷ്ട്രപതിക്ക് താമസമൊരുക്കിയിരിക്കുന്നത്.
പിറ്റേന്ന് രാവിലെ 9.45 ന് രാഷ്ട്രപതി ഡൽഹിക്ക് തിരിച്ചുപോകും.
നാവികസേനയുടെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത് എത്തിയതോടെ നേവൽ ഡേ ഓപ്പറേഷൻ അന്തിമ റിഹേഴ്‌സലും പൂർത്തിയായി.
വിക്രാന്തിൽ നിന്ന് മിഗ് 27 വിമാനങ്ങൾ പറന്നുയർന്നു ബോംബുകൾ വർഷിച്ചതാണ് ഇന്നലെ നടന്ന ഏറ്റവും വലിയ പ്രകടനം.
രാഷ്ട്രപതി വരുന്നതു മുതൽ പോകുന്നതുവരെ നടക്കാൻ പോകുന്ന പ്രകടനങ്ങളുടെ റിഹേഴ്‌സൽ നടത്തി.
വിമാനത്താവളത്തിൽ നിന്നെത്തുന്ന രാഷ്ട്രപതിയെ വേദിയിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിക്കുന്നത്.
ഈ സമയത്തു തന്നെ നേവൽ ബാൻഡ് സംഘത്തിന്റെ ബാൻഡും ഉണ്ടായിരിക്കും. ഇതേസമയം ഐഎൻഎസ് കൊൽക്കത്തയുടെ 21 ഗൺ സല്യൂട്ട് നടക്കും.
വേദിയിൽ രാഷ്ട്രപതിയെത്തി ദേശീയഗാനത്തിന് പിന്നാലെ ചടങ്ങുകൾ തുടങ്ങും.
എംഎച്ച് 60 ഹെലികോപ്റ്ററുകളുടെ പ്രകടനമാണ് ആദ്യം നടക്കുക. അതിനുശേഷം ഡോർണിയർ വിമാനങ്ങൾ നാല് എണ്ണം നിരന്നെത്തി കാണികളെ വിസ്മയപ്പെടുത്തും.
മിഗ് 29 വിമാനങ്ങൾ പറന്നുയർന്നും തിരിച്ചിറക്കിയും നടത്തിയ അഭ്യാസം കാണികളെ അമ്പരപ്പിച്ചു.
ഇതേ രീതിയിൽ തന്നെയാണ് നാളെയും പ്രകടനം നടക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
