''ന​ഗ്നദ പ്രദർശിപ്പിക്കാൻ സമ്മർദ്ദം,പരാതി പറയുന്നവർ സിനിമയിൽ നിന്നും തുടച്ചുമാറ്റപ്പെടുന്നു''

സിനിമയെ വെല്ലുന്ന വില്ലത്തരമാണ് പുറത്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.പലരും പരാതിയായി പുറത്തുവരാത്തത് ജീവനെ ഭയന്നാണെന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നുണ്ട്.പലപ്പോഴും പരാതി പറയുന്നവർ സിനിമയിൽ നിന്നും തുടച്ചുമാറ്റപ്പെടുന്നതായുള്ള ഞെട്ടിപ്പെട്ടുന്ന വെളിപ്പെടുത്തലുകളുമുണ്ട്.

author-image
Greeshma Rakesh
Updated On
New Update
hema committee report latest updates
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുര:സിനിമയിൽ ന​ഗ്നദ പ്രദർശിപ്പിക്കാൻ സമ്മർദ്ദമുണ്ടെന്ന് നടിമാർ വെളിപ്പെടുത്തിയതായി ഹേമ കമ്മിറ്റി റിപ്പോർട്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സ്ത്രീകളോട് സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുന്നതായും വെളിപ്പെടുത്തലുണ്ട്.സഹകരിക്കുന്നവർക്ക് കോഡ് പേര്, വഴങ്ങാത്തവരെ പ്രശ്നക്കാർ എന്നുപറഞ്ഞ് ഒഴിവാക്കുമെന്ന് നടിമാർ മൊഴി നൽകിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സിനിമയെ വെല്ലുന്ന വില്ലത്തരമാണ് പുറത്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.പലരും പരാതിയായി പുറത്തുവരാത്തത് ജീവനെ ഭയന്നാണെന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നുണ്ട്.പലപ്പോഴും പരാതി പറയുന്നവർ സിനിമയിൽ നിന്നും തുടച്ചുമാറ്റപ്പെടുന്നതായുള്ള ഞെട്ടിപ്പെട്ടുന്ന വെളിപ്പെടുത്തലുകളുമുണ്ട്.

 ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ ഭയമാണെന്ന് നടിമാർ മൊഴി നൽകിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ‌ ശക്തിയായി ഇടിക്കാറുണ്ട്. വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായിട്ടുള്ളതായും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു. ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്. പല നടിമാരും നൽകിയ മൊഴി അനുസരിച്ച് ഐപിസി, പോഷ് നിയമങ്ങൾ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങൾ ഉണ്ടായി. 

എന്നാൽ സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയിൽ പലരും നിശബ്ദത പാലിക്കുന്നു. നടൻമാരോട് ഇതേക്കുറിച്ച് കമ്മിറ്റി ചോദിച്ചപ്പോൾ ഇങ്ങനെ കേസിനു പോയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്താണെന്ന് അറിയാമെന്നായിരുന്നു മറുപടി. കേസിനു പോകുകയാണെങ്കിൽ, പ്രശസ്തരായതിനാൽ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് നടിമാർ ഭയക്കുന്നു. കോടതിയേയോ പൊലീസിനെയോ സമീപിച്ചാൽ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാർ ഭയക്കുന്നു

ആർത്തവസമയത്ത് നടിമാർ സെറ്റിൽ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്നും റിപ്പോർട്ട്. പാഡ് മാറ്റുന്നതിന് പോലും സെറ്റിൽ നേരിടുന്നത് വലിയ പ്രതിസന്ധി. മൂത്രമൊഴിക്കാൻ പോകാൻ സാധിക്കാതെ മണിക്കൂറുകളോളം സെറ്റിൽ തുടരേണ്ടി വരാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമാ മേഖലയിലെ പലർക്കും മൂത്രാശന അണുബാധ അടക്കമുള്ള രോഗങ്ങൾക്കും വിധേയരാകേണ്ടി വരുന്നു. പലപ്പോളും പ്രൊഡക്ഷൻ യൂണിറ്റിൽ ഉള്ളവർ ശുചിമുറി ഉപയോഗിക്കാൻ പോലും സ്ത്രീകളെ അനുവദിക്കാറില്ലെന്നതുൾപ്പെടെ ​ഗുരുതര ആരോപണങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്.

malayalam cinema kerala goverment hema committee report