നിയമസഭാ തെരഞ്ഞെടുപ്പ് ;രാഹുൽ ഗാന്ധി കേരളം സന്ദർശിക്കും

വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനവും നടത്തും. യുഡിഎഫിലെ കക്ഷിനേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഈ ദിവസങ്ങളില്‍ നടക്കും

author-image
Devina
New Update
rahul gandhii

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രണ്ടു ഘട്ടങ്ങളായി കേരളം സന്ദര്‍ശിക്കും. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യസന്ദര്‍ശനം. മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ രണ്ടാം സന്ദര്‍ശനവും.25-ന് എത്തുന്ന അദ്ദേഹം 26-ന് കണ്ണൂരില്‍ കര്‍ഷകരുമായി ആശയവിനിമയം നടത്തും.

വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനവും നടത്തും. യുഡിഎഫിലെ കക്ഷിനേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഈ ദിവസങ്ങളില്‍ നടക്കും. സീറ്റുവിഭജന ചര്‍ച്ചകള്‍ നീളുന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യവും കക്ഷിനേതാക്കളുമായുള്ള ചര്‍ച്ചയില്‍വരും.പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയുടെ സമാപനത്തിന് മാര്‍ച്ച് ആറിന് എത്തുന്ന അദ്ദേഹം കൊല്ലത്ത് ശിവഗിരിമഠം സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.