തിരുവനന്തപുരം ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന പൂജാരി അറസ്റ്റില്‍. മണക്കാട് മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരി അരുണ്‍ ആണ് അറസ്റ്റിലായത്. പൂജാരിയെ നേരത്തെ മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് പവന്‍ മാല, കമ്മല്‍ ഒരു ജോഡി ചന്ദ്രക്കല എന്നിവയാണ് മോഷ്ടിച്ചത്.
ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലയാണ് മോഷ്ടിച്ചത്. പ്രതി നേരത്തെയും സമാന കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നു. പൂന്തുറയിലെ ക്ഷേത്രത്തല്‍ നിന്നും പ്രതി നേരത്തെ സ്വര്‍ണ്ണം കവര്‍ന്നിരുന്നു. ഇത് വ്യാജമെന്ന് കാണിച്ച് പോലീസിനെതിരെ ഇയാള്‍ രംഗത്തെത്തിയിരുന്നു.ഹിന്ദു സംഘടനകള്‍ ഉള്‍പ്പെടെ അന്ന് പിന്തുണയുമായെത്തി. പ്രതി നിലവില്‍ ഫോര്‍ട്ട് സ്‌റ്റേഷനിലാണ് ഉള്ളത്. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും.
ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന പൂജാരി അറസ്റ്റില്‍
തിരുവനന്തപുരം ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന പൂജാരി അറസ്റ്റില്‍. മണക്കാട് മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരി അരുണ്‍ ആണ് അറസ്റ്റിലായത്.
New Update