പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം; കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിൻറെ ചുറ്റുമതില്‍ പൊളിച്ചു

കോളേജ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ രണ്ട് കവാടങ്ങള്‍ നിലവിലുണ്ടായിട്ടും കരിങ്കല്‍ മതില്‍ പൊളിച്ചുമാറ്റി രണ്ട് പുതിയ കവാടങ്ങള്‍ പണിയുകയാണ്.

author-image
Rajesh T L
New Update
kattakkada

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മതിൽ പൊളിച്ചപ്പോൾ

Listen to this article
0.75x1x1.5x
00:00/ 00:00

കാട്ടാക്കട: ലോക് സഭ തെരെഞ്ഞെടുപ് പ്രചാരണവുമായി ബന്ധപ്പെട്ട്  പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന എന്‍.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിനായി കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിൻറെ മതില്‍ പൊളിച്ചു. തിങ്കളാഴ്ച നടക്കുന്ന പൊതുയോഗത്തിന് എത്തുന്ന വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഉള്ളിലേക്ക് കൊണ്ടുപോകുന്നതിനായാണ്  മതിൽ പൊളിച്ചത് . കോളേജിൻറെ മുന്‍ഭാഗത്തെ ചുറ്റുമതിലിൻറെ രണ്ടു ഭാഗങ്ങളാണ് പൊളിച്ചത്. കോളേജ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ രണ്ട് കവാടങ്ങള്‍ നിലവിലുണ്ടായിട്ടും കരിങ്കല്‍ മതില്‍ പൊളിച്ചുമാറ്റി രണ്ട് പുതിയ കവാടങ്ങള്‍ പണിയുകയാണ്.

ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ പൊതുയോഗത്തിനെത്തുമെന്ന പ്രതീക്ഷയില്‍ കൂറ്റന്‍ പന്തലുകളാണ് കാട്ടാക്കട ഉയരുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗത നിയന്ത്രണവും ഉണ്ടാകും.

NDA pm narendramodi election meeting kattakada christian college