എറണാകുളം- കെഎസ്ആര്‍ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്ലാഗ് ഓഫ് ചെയ്തു.

എറണാകുളത്ത് നിന്ന് കെഎസ്ആർ ബംഗളൂരു വരെയും തിരിച്ചും ചെയർകാറിന് 1095 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

author-image
Devina
New Update
ernakulam vandebharath

എറണാകുളം- കെഎസ്ആര്‍ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്ലാഗ് ഓഫ് ചെയ്തു.

 ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 ഉദ്ഘാടന സ്പെഷല്‍ ട്രെയിന്‍ രാവിലെ 8.50 നു പുറപ്പെട്ടുവൈകീട്ട് 5.50നു ബംഗളൂരുവിലെത്തും. സുരേഷ് ഗോപി തൃശൂര്‍ വരെ ട്രെയിനില്‍ യാത്ര ചെയ്തു.

ടിക്കറ്റ് നിരക്ക് ഇത്തരത്തിലാണ് ഈടാക്കുന്നത് 

എറണാകുളത്ത് നിന്ന് കെഎസ്ആർ ബംഗളൂരു വരെയും തിരിച്ചും ചെയർകാറിന് 1095 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുമ്പോൾ- തൃശൂർ 293 (എക്സിക്യൂട്ടീവ് ചെയർ കാർ- 616), പാലക്കാട്- 384 (809), കോയമ്പത്തൂർ-472 (991), തിരുപ്പൂർ- 550 (1152), ഈറോഡ്- 617 (1296), സേലം-706 (1470), കെആർ പുരം- 1079 (2257) എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്ക്.

ബംഗളൂരുവിൽ നിന്ന് എറണാകുളത്തേയ്ക്ക് പോകുമ്പോൾ- സേലം- 566 രൂപ (എക്സിക്യൂട്ടീവ് ചെയർ കാർ-1182), ഈറോഡ്- 665 (1383), തിരുപ്പൂർ-736 (1534), കോയമ്പത്തൂർ- 806 (1681), പാലക്കാട് -876 (1827), തൃശൂർ-1009 (2110) എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്ക്.