/kalakaumudi/media/media_files/2026/01/13/modhiiiii-2026-01-13-13-31-11.jpg)
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23 ന് തലസ്ഥാനത്ത് എത്തും.
തലസ്ഥാന നഗരവികസനരേഖയും നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപിയുടെ മിഷൻ 2026 പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിക്കും.
കോർപറേഷൻ ഭരണം ബിജെപി പിടിച്ചാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി എത്തുമെന്നും നഗരവികസന രേഖ അവതരിപ്പിക്കുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു.
ആ പരിപാടിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കൂടി തുടക്കമിടാനാണ് ബിജെപിയുടെ ആലോചന.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി ഒരുങ്ങാൻ ദേശീയ നേതൃത്വം സംസ്ഥാന ബിജെപി ഘടകത്തിനു നിർദ്ദേശം നൽകി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
