6 പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി ;നാലെണ്ണം കേരളത്തിന്

തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 6 പുതിയ ട്രെയിനുകൾ ഫ്‌ളാഗ് ഒഫ് ചെയ്യുന്നു . നാഗർകോവിൽ-ചർലാപ്പള്ളി, കോയമ്പത്തൂർ-ധൻബാദ്, അമൃത്ഭാരത് എന്നിവയാണ് തമിഴ്‌നാടിന് ലഭിക്കുക.

author-image
Devina
New Update
amrit train

തിരുവനന്തപുരം:  തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 6 പുതിയ ട്രെയിനുകൾ ഫ്‌ളാഗ് ഒഫ് ചെയ്യുന്നു .

 4 എണ്ണം കേരളത്തിനും 2 എണ്ണം തമിഴ്‌നാടിനുമാണ്. തിരുവനന്തപുരം- താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗർകോവിൽ-മംഗളൂരു, ഗുരുവായൂർ-തൃശൂർ പാസഞ്ചർ എന്നിവയാണ് കേരളത്തിനു ലഭിക്കുക.

 നാഗർകോവിൽ-ചർലാപ്പള്ളി, കോയമ്പത്തൂർ-ധൻബാദ്, അമൃത്ഭാരത് എന്നിവയാണ് തമിഴ്‌നാടിന് ലഭിക്കുക.

ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതികരണം ചെന്നൈ ബീച്ച്-ചെന്നൈ എഗ്മൂർ നാലാം പാത എന്നിവയുടെ സമർപ്പണവും നടക്കും.

ദക്ഷിണ റെയിൽവേയിൽ അമൃത് ഭാരത് പദ്ധതിയിൽ വികസിപ്പിച്ച 11 സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

 കേരളത്തിൽ കുറ്റിപ്പുറം ചങ്ങനാശേരി, ഷൊർണൂർ സ്.റ്റേഷനുകൾ ഇതിൽ ഉൾപ്പെടും.

മൊത്തം 529 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണമാണ് നടക്കുക. ഗുരുവായൂർ-തൃശൂർ പാസഞ്ചർ ദിവസവും സർവീസ് നടത്തും.

 വൈകിട്ട് 6.10 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 6.50 ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 8.10 ന് പുറപ്പെട്ട് 8.45 ന് ഗുരുവായൂരിലെത്തും. അമൃത്ഭാരത് ട്രെയിനുകൾ പ്രതിവാരസർവീസാണ്.