/kalakaumudi/media/media_files/2026/02/18/narendramodi-2026-02-18-15-04-01.jpg)
തിരുവനന്തപുരം: മാർച്ച് ഒന്നിന് തമിഴ്‌നാട്ടിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യകേരളത്തിലും പൊതുപരിപാടിയിൽ പങ്കെടുക്കാൻ സാധ്യത. തമിഴ്‌നാട്ടിലും കേരളത്തിലും ഉദ്ഘാടനത്തിനുള്ള പദ്ധതികളുടെ വിവരങ്ങൾ റെയിൽവേ ബോർഡ് ശേഖരിച്ചു.
ചെന്നൈ-രാമേശ്വരം വന്ദേഭാരത്, നാഗർകോവിൽ-ഹൈദരാബാദ് അമൃത് ഭാരത്, എറണാകുളം-ജോഗ്ബനി അമൃത്ഭാരത്, മംഗളൂരു-രാമേശ്വരം പ്രതിവാരട്രെയിൻ, താംബരം-മംഗളൂരു അമൃത്ഭാരത് ട്രെയിനുകളുടെ ഉദ്ഘാടനത്തിന് സാധ്യതയുണ്ട്.
മംഗളൂരു-രാമേശ്വരം ചെന്നൈ താംബര-മംഗളൂരു ട്രെയിനുകൾ പാലക്കാട്, പൊള്ളാച്ചി വഴിയുള്ള സർവീസുകളായതിനാൽ മലബാർ മേഖലയ്ക്കും ഗുണം ചെയ്യും.
തമിഴ്‌നാട്ടിലും കേരളത്തിലും ഇപ്പോൾ സ്‌പെഷൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകൾ സ്ഥിരമാക്കാനും ആലോചനയുണ്ട്.
തൃശൂർ റെയിൽവേസ്‌റ്റേഷൻ നവീകരണം നെടുമ്പാശേരി എയർപോർട്ട് സ്‌റ്റേഷൻ എന്നിവയുടെ ശിലാസ്ഥാപനം ഇരുസംസ്ഥാനങ്ങളിലും നിർമ്മാണം പൂർത്തിയായ അമൃത്ഭാരത് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം എന്നിവയ്ക്കും സാധ്യതയുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
