കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പ്രിന്‍സ്. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. കെഎസ്‌സി, കേരള യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു

author-image
Biju
New Update
prince

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍പോയി മടങ്ങും വഴി ട്രെയിനില്‍ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30ന് ട്രെയിന്‍ തെങ്കാശിയില്‍ എത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പ്രിന്‍സ്. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്. കെഎസ്‌സി, കേരള യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിന്‍സ് ലൂക്കോസ്. കോട്ടയം പെരുമ്പയിക്കാട് സ്വദേശിയാണ്.