/kalakaumudi/media/media_files/2025/07/18/theva-2025-07-18-20-04-53.jpg)
തിരുവനന്തപുരം: തേവലക്കര സ്‌കൂളിലെ പ്രധാനാധ്യാപികയായ എസ്. സുജയ്ക്ക് സസ്‌പെന്‍ഷന്‍. സ്‌കൂളിലെ വിദ്യാര്‍ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. പ്രധാനാധ്യാപികയെ ഉടന്‍ സസ്പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാവിലെ പറഞ്ഞിരുന്നു. മാനേജ്മെന്റ് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുമെന്നാണ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
സ്‌കൂളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ പ്രധാനാധ്യാപികയായ സുജയുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നാണ് മാനേജര്‍ ആര്‍. തുളസീധരന്‍പിള്ള പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. സ്‌കൂളിലെ മുതിര്‍ന്ന അധ്യാപികയായ ജി. മോളിക്കാണ് പകരം ചുമതല.