priority in recruitment and transfer for those with type 1 diabetes
തിരുവനന്തപുരം: ടൈപ്പ് 1 പ്രമേഹമുള്ളവർക്കും ഈ ​രോ​ഗമുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും സർക്കാർ സർവ്വീസിൽ നിയമനത്തിലും സ്ഥലംമാറ്റത്തിലും മുൻ​ഗണന നൽകാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ.
സെറിബ്രൽ പാൾസി ഉൾപ്പെടെയുള്ള ചലനവൈകല്യം,ഭേദമായ കുഷ്ഠം,അസാധാരണമായ പൊക്കകുറവ്, ആസിഡ് ആക്രമണത്തിന് വിധേയരായവർ, പേശീ സംബന്ധമായ അസുഖമുള്ളവർ എന്നിവർക്കുള്ള മുൻ​ഗണനയാണ് ഇനി മുതൽ ടൈപ്പ് 1 പ്രമേഹമുള്ളവർക്കും സർക്കാർ ലഭ്യമാക്കുക.
ഓട്ടിസം, സെറിബ്രൽ പാൾസി എന്നീ രോ​ഗങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും നേരത്തെ ഈ മുൻ​ഗണന നൽകിയിരുന്നു.എന്നാൽ സർക്കാർ ഉത്തരവ് പ്രകാരം ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും ഇനി സമാനമായ മുൻ​ഗണന ലഭിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
