/kalakaumudi/media/media_files/qcjE2pb8QN6QdXyZ95FR.jpg)
ആലുവ സബ്‌ജയിലിൽ ലഹരി കേസിലെ നാലു പ്രതികൾ അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ ആക്രമിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. അങ്കമാലി ലഹരി കേസിലെ പ്രതികളായ അഫ്സൽ ഫരീദ്, ചാൾസ് ഡെനിസ്, മുഹമ്മദ് അസാർ, മുനീസ് മുസ്തഫ എന്നിവരാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കെ.ജി. സരിനെ വളഞ്ഞിട്ട് മർദ്ദിച്ചത്.ഭക്ഷണം വിളമ്പുന്നതിനിടെ അഫ്സൽ ഫരീദ് ഒച്ചപ്പാടുണ്ടാക്കിയതിനെ തുടർന്ന്, ഇയാളെ ജയിലിന്റെ സൂപ്രണ്ടിന് മുന്നിലേക്ക് കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. അതിനിടെ, പ്രതികൾ ചേർന്ന് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.ജയിലിന്റെ ഓഫീസിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ജയിൽ അധികൃതർ ആലുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതികളായ നാലുപേരും അടുത്ത സുഹൃത്തുക്കളാണെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ മുൻകരുതലുകൾക്കായി, ഇതിൽ രണ്ടുപേരെ വയ്യൂരിലെ ജയിലിലേക്കും, ബാക്കിയുള്ളവരെ കാക്കനാട് ജില്ലാ ജയിലിലേക്കും മാറ്റിയിട്ടുണ്ട്.