/kalakaumudi/media/media_files/2025/01/25/w6XZVWmDi65heEqaFWe5.jpeg)
കൊച്ചി: എറണാകുളം സബ് ജയിലില്‍ നിന്ന് തടവുകാരന്‍ ജയില്‍ ചാടി. ലഹരിക്കേസില്‍ പിടിയിലായ പശ്ചിമബംഗാള്‍ സ്വദേശി മണ്ഡി ബിശ്വാസ് എന്ന തടവുകാരനാണ് ജയില്‍ ചാടിയത്.ഇന്ന് ഉച്ചയ്ക്ക് 2.45-ഓടെയാണ് തടവുകാരന്‍ ജയില്‍ ചാടിയത്. ഇയാളെ കണ്ടെത്താനായി പോലീസ് തിരച്ചിലാരംഭിച്ചു. സബ് ജയിലിനോട് ചേര്‍ന്നുള്ള മംഗളവനം പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ജനല്‍ വഴിയാണ് ഇയാള്‍ ചാടിപ്പോയത് എന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസമാണ് 15 കിലോ കഞ്ചാവുമായി പ്രതിയെ എക്സൈ സ് പിടിയിലായത്.