/kalakaumudi/media/media_files/2025/07/25/ei1pzxr21569-2025-07-25-11-04-01.jpg)
കണ്ണൂർ : ജയിൽ ചാടിയ സൗമ്യ വധക്കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി പിടിയിലായി. കണ്ണൂർ തളാപ്പിലുള്ള ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് കുറ്റവാളി പിടിയിലായ തളാപ്പ്.
ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ ആദ്യം കണ്ട ദൃക്സാക്ഷി നൽകിയ വിവരത്തെ തുടർന്ന് പ്രദേശത്ത് നടത്തിയ വ്യാപക തിരച്ചിലിൽ ആണ് തളാപ്പ് അമ്പലത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്ന് നിന്ന് പ്രതിയെ പിടികൂടിയത്
ദൃക്സാക്ഷി പറഞ്ഞത്
കണ്ണൂർ സ്വദേശിയായ വിനോജ് രാവിലെ 9 മണിയോടെ ഓഫീസിലേക്ക് പോകുന്ന വഴി ഡിസിസി ഓഫീസിന് സമീപത്തുള്ള റോഡിനരികിൽ വച്ചാണ് തലയിൽ ഒരു ഭാണ്ഡക്കെട്ടുമായി കറുത്ത പാന്റും ക്രീം നിറത്തിലുള്ള കള്ളി ഷർട്ടും ധരിച്ചു സാവധാനത്തിൽ നടന്നുപോകുന്ന ഗോവിന്ദച്ചാമിയെ ആദ്യമായി കാണുന്നത്. സംശയം തോന്നി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ വേഗത്തിൽ നടന്നു പോയി, ഗോവിന്ദച്ചാമി എന്ന പേര് വിളിച്ചപ്പോൾ ഇടറോഡിലൂടെ ഓടി രക്ഷപ്പെടുകയുമായിരുന്നു.
തുടർന്ന് പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.