തൃക്കാക്കരയിൽ ജൈവ മാലിന്യ നീക്കം സ്വകാര്യ ഏജൻസിക്ക്

തൃക്കാക്കര നഗരസഭക്ക് സമീപം സർക്കാർ നൽകിയ ഭൂമിയിൽ ശുചിത്വ മിഷൻ്റെ സഹായത്തോടെ ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മിക്കുന്നതിനായി ബയോ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി ഉൾപ്പെടുത്തി ഡി.പി.ആർ തെയ്യാറാക്കാൻ താൽപര്യപത്രം ക്ഷണിക്കാൻ തീരുമാനിച്ചു.

author-image
Shyam Kopparambil
New Update
sdsd

തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ അജൈവ മാലിന്യനീക്കം സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാൻ തീരുമാനിച്ചു.നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ജൈവ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് പ്രതിദിനം നഗര സഭക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം വരുന്നതായി നഗര സഭ ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട് പറഞ്ഞു.ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു പറഞ്ഞു. മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് വ്യാജ ബില്ലു നൽകി പണം തട്ടാൻ ശ്രമിച്ച കരാറുകാരനെതിരെ നടപടി സ്വീകരിക്കാത്തത് കരാറുകാരനുമായി ഭരണപക്ഷത്തെ ചില കൗൺസിലർമാ ക്കുള്ള വഴിവിട്ട ബന്ധത്തിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ജൈവ മാലിന്യ നീക്കം സുഗമമാവാൻ സ്വകാര്യ മേഖലയെ ഏൽപ്പിക്കണമെന്ന് യു.ഡി.എഫ് കൗൺസിലർ സി.വി. വിജു പറഞ്ഞു.നിലവിലെ ജൈവ മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങളെ നിലനിർത്തിയാവും സ്വകാര്യ കമ്പനിക്ക് കൈമാറുക. തൃക്കാക്കര നഗരസഭയിലെ വീടുകളിൽ നിന്നും അജൈവ മാലിന്യശേഖരണം മന്ദഗതിയിലായതിനാൽ 15 പുതിയ ഹരിത കർമ്മ സേനാംഗങ്ങളെ എടുക്കുന്നതിന് തീരുമാനിച്ചു. ഇവർക്കാവശ്യമായ വാഹന സൗകര്യം ഉൾപ്പടെ പിന്നീട് തീരുമാനിക്കും.


# ഡി.പി.ആർ തെയ്യാറാക്കാൻ താൽപര്യപത്രം ക്ഷണിക്കും

തൃക്കാക്കര നഗരസഭക്ക് സമീപം സർക്കാർ നൽകിയ ഭൂമിയിൽ ശുചിത്വ മിഷൻ്റെ സഹായത്തോടെ ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മിക്കുന്നതിനായി ബയോ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി ഉൾപ്പെടുത്തി ഡി.പി.ആർ തെയ്യാറാക്കാൻ താൽപര്യപത്രം ക്ഷണിക്കാൻ തീരുമാനിച്ചു.


# വാമന മൂർത്തി ക്ഷേത്രം: തൃക്കാക്കരക്ക് വേണം പ്രമേയം ഐകണ്ഠേന പാസാക്കി 


 കളമശ്ശേരി നഗരസഭയുടെ കീഴിലുള്ള പ്രശസ്തമായ തൃക്കാക്കര വാമന മൂർത്തി ക്ഷേത്രം തൃക്കാക്കര നഗരസഭ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് തൃക്കാക്കര നഗരസഭ കൗൺസിൽ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്നലെ കൗൺസിൽ യോഗത്തിലാണ് പ്രതിപക്ഷ നേതാവ് എം. കെ ചന്ദ്രബാബു അനുവാദകനായും, എൽ.ഡി.എഫ് കൗൺസിലർ എം ജി ഡിക്സൺ അവതാരകനുമായ പ്രമേയം അവതരിപ്പിച്ചത്.പ്രമേയം കൗൺസിൽ ഐക്യകണ്ഠേന പാസാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് വാർഡ് പുനർനിർണയുമായി ബന്ധപ്പെട്ട് അതിർത്തികൾ പുനർ നിർണയിക്കുന്ന ഘട്ടത്തിൽ ക്ഷേത്രത്തെ തൃക്കാക്കര നഗരസഭ പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് ഭരണ പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യം. 

Thrikkakara kochi THRIKKAKARA MUNICIPALITY