മാക്കൂട്ടം ചുരത്തിൽ സ്വകാര്യ ബസ് കത്തി നശിച്ചു

മാക്കൂട്ടം ചുരം ഹനുമാന്‍ അമ്പലത്തിനു സമീപത്ത് വച്ചായിരുന്നു ബസില്‍ തീപടര്‍ന്നത്. ബസ് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.യാത്രക്കാരെ ഇറക്കി മടങ്ങുന്നതിനിടെ ആയിരുന്നു അപകടം

author-image
Devina
New Update
makkoo

കണ്ണൂര്‍: മാക്കൂട്ടം ചുരത്തില്‍ സ്വകാര്യ ബസ് കത്തി നശിച്ചു. വിരാജ്‌പേട്ടയില്‍ നിന്നും ഇരിട്ടിയിലേക്ക് വന്ന ബിഷാറാ എന്ന ബസിനാണ് തീപിടിച്ചത്.

 ആര്‍ക്കും പരിക്കില്ല. ഇരിട്ടി- വിരാജ്‌പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ രാവിലെ ആറരയോടെയായിരുന്നു സംഭവം.

ഇരിട്ടിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തി നശിച്ചു.

 മാക്കൂട്ടം ചുരം ഹനുമാന്‍ അമ്പലത്തിനു സമീപത്ത് വച്ചായിരുന്നു ബസില്‍ തീപടര്‍ന്നത്. ബസ് പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.

യാത്രക്കാരെ ഇറക്കി മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. ഡ്രൈവറും ക്ലീനറുമായിരുന്നു ബസിലുണ്ടായിരുന്നത്.

 പുക ഉയരുന്നത കണ്ട ഉടനെ ജീവനക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. മട്ടന്നൂര്‍ മെരുവമ്പായി സ്വദേശിയുടേതാണ് ടൂറിസ്റ്റ് ബസ്.