സ്വകാര്യ ബസ് ഡ്രൈവര്‍ അതേ ബസില്‍ തൂങ്ങിമരിച്ച നിലയില്‍

ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാച്ചല്ലൂര്‍ ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസുകളിലൊന്നിലാണ് യുവാവ് തൂങ്ങിമരിച്ചതെന്ന് കോവളം എസ്.എച്ച്.ഒ. വി. ജയപ്രകാശ് പറഞ്ഞു.

author-image
Prana
New Update
ratheesh death

കോവളം: സ്വകാര്യ ബസ് ഡ്രൈവറെ അതേ ബസിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം മടത്തറ ചിതറ ശിവന്‍മുക്ക് വഞ്ചിയോട് രമ്യാവിലാസത്തില്‍ രാജന്‍ കാണിയുടെയും സുജാതയുടെയും മകന്‍ രതീഷ്(28) ആണ് മരിച്ചത്.
ആറ്റിങ്ങല്‍ സ്വദേശിയുടെ സ്വകാര്യ ബസിന്റെ ഡ്രൈവറായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാച്ചല്ലൂര്‍ ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസുകളിലൊന്നിലാണ് യുവാവ് തൂങ്ങിമരിച്ചതെന്ന് കോവളം എസ്.എച്ച്.ഒ. വി. ജയപ്രകാശ് പറഞ്ഞു. നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി. കോവളം പോലീസ് കേസെടുത്തു. സഹോദരി രജിത.

bus driver suicide trivandrum