കൊച്ചിയിൽ സ്വകാര്യ ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

author-image
Greeshma Rakesh
New Update
bus accident

private bus overturned in madawana kochi

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: കൊച്ചി മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. 

ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം.30-ഓളം പേർ ബസിലുണ്ടായിരുന്നതായാണ് വിവരം. ബസ്സിനൊപ്പം ബൈക്ക് യാത്രക്കാരും അപകടത്തിൽ പെട്ടു.ബൈക്ക് യാത്രക്കാരന് ​ഗുരുതര പരിക്കേറ്റതായാണ് സൂചന. കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.

 

kochi bus accident Madawana