/kalakaumudi/media/media_files/vRbFsA1eD2WXtAXl1gIv.jpeg)
നിയന്ത്രണംവിട്ട സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. കാട്ടിലപീടികയില്‍ ഇന്ന് രാവിലെയാണ് സംഭവം.അപകടത്തില്‍ പരുക്കേറ്റ ബസ് ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിയന്ത്രണംവിട്ട ബസ് റോഡരികിലെ വെല്‍ഡിങ് സ്ഥാപനത്തിലേക്കാണ് ഇടിച്ചുകയറിയത്. എവണ്‍ ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്നു ബസ്. ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ഇവര്‍ക്ക് കാര്യമായ പരുക്കുകളില്ല. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
