/kalakaumudi/media/media_files/2025/05/15/rZXE9R0Xq3ncSYtA0kX0.png)
കാക്കനാട്: ലിമിറ്റഡ് സ്റ്റോപ്പ്- ദീർഘദൂര ബസുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുക,ബസ് ജീവനക്കാർക്ക് പി.സി.സി. വേണമെന്ന കരിനിയമം പിൻവലിക്കുക, ഇ-ചെലാൻ വഴിയുള്ള അന്യായമായ പിഴ ചുമത്തൽ അവസാനിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുകൾ എട്ടിന് സൂചനാ പണിമുടക്ക് നടത്തുവാൻ തീരുമാനിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുവാൻ തീരുമാനിച്ചതായും കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ കുറുവത്ത്, സെക്രട്ടറി കെ.എ. നജീബ് എന്നിവർ അറിയിച്ചു.