സ്വകാര്യ ബസുകള്‍ തമ്മില്‍ മത്സരയോട്ടം ; ബസിന് പിന്നില്‍ മറ്റൊരു ബസ് ഇടിച്ചുകയറി 20 പേര്‍ക്ക് പരിക്ക്

അപകടത്തില്‍ വിദ്യാര്‍ത്ഥിയടക്കം 20ഓളം പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

author-image
Sneha SB
New Update
KKD ACCIDENT

കോഴിക്കോട് : കോഴിക്കോട് ഇരിങ്ങലില്‍ സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോടത്തിനിടെ അപകടം. ഇരിങ്ങല്‍ കളരിപ്പടിയില്‍ വെച്ച് സ്വകാര്യ ബസിന് പിന്നില്‍ മറ്റൊരു സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ വിദ്യാര്‍ത്ഥിയടക്കം 20ഓളം പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പില്‍ നിര്‍ത്തുകയായിരുന്ന ബസിന് പിന്നില്‍ പിറകെ വരികയായിരുന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. കൊയിലാണ്ടി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് വരികയായിരുന്നു ബസുകള്‍. ഇരു ബസുകളും മത്സര ഓട്ടം നടത്തിയാണ് ഓടിക്കൊണ്ടിരുന്നത്.

ഇതിനിടെ ഇരിങ്ങല്‍ കളരിപ്പടി ബസ് സ്റ്റോപ്പില്‍ നിന്നും സ്ത്രീ മുന്നിലെ ബസിന് കൈ കാട്ടി. ഇതോടെ ബസ് നിര്‍ത്തി. ഇതിനിടെ പിന്നില്‍ നിന്ന് വേഗതയിലെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ നന്ദകിഷോര്‍ എന്ന വിദ്യാര്‍ത്ഥിയെ ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

bus accident