/kalakaumudi/media/media_files/xceMzmVTcXQiCmac0sVJ.jpg)
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സ്വകാര്യ സർവ്വകലാശാല ബിൽ നിയമസഭാ സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. നിയമസഭാംഗങ്ങൾ ഉന്നയിച്ച എല്ലാ പോസിറ്റീവായ നിർദേശങ്ങളും ഉൾക്കൊണ്ടുകൊണ്ട് ബില്ലിൽ മാറ്റം വരുത്തുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ചാൻസിലറുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട ഒരു ഭേദഗതിയും കൊണ്ടുവന്നിട്ടില്ല. പ്രോ ചാൻസലറുടെ നിലവിലുള്ള അധികാരങ്ങളിൽ സ്പഷ്ടത വരുത്തുക മാത്രമാണ് ചെയ്തതെന്ന് ആർ. ബിന്ദു പറഞ്ഞു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ പരിഗണിച്ചില്ല. നിയമസഭയിൽ വന്നതിൽ വെച്ച് ഏറ്റവും മോശം ബില്ലുകളിൽ ഒന്നാണ് സ്വകാര്യ സർവകലാശാല ബില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.