മികച്ച അങ്കണവാടി സൂപ്പർവൈസർ പുരസ്‌കാരം പ്രീയ പി ശങ്കുണ്ണിക്ക്

വനിതാ ശിശു വികസന പദ്ധതിയിൽ സംയോജിത ശിശു വികസന സേവന പദ്ധതിയിൽ കീഴിൽ മികച്ച സേവനം കാഴ്ചവെച്ചവർക്ക് പ്രഖ്യാപിച്ച അങ്കണവാടി പ്രവർത്തകർക്കുള്ള അവാർഡിൽ  ജില്ലയിലെ മികച്ച സൂപ്പർവൈസർക്കുള്ള പുരസ്‌കാരത്തിന് പ്രീയ പി ശങ്കുണ്ണി അർഹയായി.

author-image
Shyam
New Update
SD

ആലുവ  : വനിതാ ശിശു വികസന പദ്ധതിയിൽ സംയോജിത ശിശു വികസന സേവന പദ്ധതിയിൽ കീഴിൽ മികച്ച സേവനം കാഴ്ചവെച്ചവർക്ക് പ്രഖ്യാപിച്ച അങ്കണവാടി പ്രവർത്തകർക്കുള്ള അവാർഡിൽ  ജില്ലയിലെ മികച്ച സൂപ്പർവൈസർക്കുള്ള പുരസ്‌കാരത്തിന് പ്രീയ പി ശങ്കുണ്ണി അർഹയായി. അങ്കമാലി ഐ സി ഡി എസ് പ്രൊജക്ടിൽ കറുകുറ്റിയിലെ സൂപ്പർവൈസറാണ്. ആലുവ തായിക്കാട്ടുകര  സ്വദേശിയായ പ്രീയ 2017 നവംബർ 23ന് ആലങ്ങാട് ഐ സി ഡി എസ് പദ്ധതിക്ക് കീഴിൽ എലൂർ മുൻസിപ്പാലിറ്റിയിലെ സൂപ്പർവൈസറായാണ് ജോലിയിൽ പ്രവേശിച്ചത്.  അവിടെ നാലു വർഷത്തെ സേവനത്തിനു ശേഷമാണ്  കറുകുറ്റിയിലേക്ക്  പോയത്.
തായിക്കാട്ടുകര  കൂത്തനാലിൽ  രേവതി വീട്ടിൽ ശ്രീഹരിയാണ് ഭർത്താവ്. മക്കൾ കൃപാൽ എസ് മേനോൻ, ,  കൃഷ്ണനുണ്ണി.

aluva kochi