പ്രിയ വർഗീസിൻറെ നിയമന വിവാദം: കേന്ദ്ര ചട്ടങ്ങൾ മാറ്റിനിർത്താൻ കേരളത്തിന് ആകില്ലെന്ന് UGC

ർവ്വകലാശാല നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ ആണ് പാലിക്കേണ്ടത്. സംസ്ഥാന നിയമങ്ങൾ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെങ്കിൽ പോലും സർക്കാരിന് കേന്ദ്ര ചട്ടങ്ങൾ മാറ്റിനിർത്താനാവില്ലെന്നും യുജിസി വ്യക്തമാക്കി

author-image
Vishnupriya
New Update
priya vargese

സുപ്രീം കോടതി പ്രിയ വർഗീസ്

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചല്ലെന്ന നിലപാടിലുറച്ച്  യുജിസി. സർവ്വകലാശാല നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ ആണ് പാലിക്കേണ്ടത്. സംസ്ഥാന നിയമങ്ങൾ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെങ്കിൽ പോലും സർക്കാരിന് കേന്ദ്ര ചട്ടങ്ങൾ മാറ്റിനിർത്താനാവില്ലെന്നും യുജിസി വ്യക്തമാക്കി. കേരള സർക്കാരിന്റെ സത്യവാങ്മൂലത്തിന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടിയിലാണ് യുജിസി ഇക്കാര്യം അറിയിച്ചത്. 

യുജിസിയുടെ എഡ്യൂക്കേഷണൽ ഓഫീസർ സുപ്രിയ ദഹിയ ആണ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്. സംസ്ഥാന സർക്കാരിന് പുറമെ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ, രജിസ്ട്രാർ, സെലക്ഷൻ കമ്മിറ്റി എന്നിവർക്കും യുജിസി സുപ്രീം കോടതിയിൽ മറുപടി ഫയൽ ചെയ്തിട്ടുണ്ട്. സർക്കാരും വൈസ് ചാൻസലറും സർവ്വകലാശാലയും പ്രിയയുടെ നിയമനം പിന്തുണച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലംസമർപ്പിച്ചിരുന്നു.

അതേസമയം, അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018-ലെ റഗുലേഷൻ ചട്ടങ്ങളിൽ പറയുന്ന അധ്യാപന പരിചയം പ്രിയാ വർഗീസിന് ഇല്ലെന്നാണ് യുജിസി വാദം. അസ്സോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിക്കാൻ പ്രിയക്ക് യോഗ്യത ഉണ്ടെന്ന സർക്കാരിന്റെയും സർവ്വകലാശാലയുടെയും നിലപാട് യുജിസി തള്ളിയിരുന്നു. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്  അധ്യാപന പരിചയമായി വേണ്ടത് എട്ട് വർഷം ആണ്.

എയ്ഡഡ് കോളേജിൽ ജോലിയിൽ പ്രവേശിച്ച ശേഷം പ്രിയാ വർഗീസ് എഫ്.ഡി.പി (ഫാക്കൽറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനിൽ മൂന്നു വർഷത്തെ പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻസ് ഡീൻ (ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവീസസ്) ആയി രണ്ട് വർഷം ഡെപ്യൂട്ടേഷനിൽ ജോലിചെയ്ത കാലയളവും ചേർത്താണ് അധ്യാപനപരിചയം കണക്കാക്കിയിരിക്കുന്നത്. എന്നാൽ,  എഫ്.ഡി.പി കാലയളവിലെ ഗവേഷണം അധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ലെന്ന് യുജിസി വ്യക്തമാക്കി.

ugc priya vargese